#KMuraleedharan | ‘നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും’ - കെ.മുരളിധരൻ

#KMuraleedharan | ‘നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കും’ - കെ.മുരളിധരൻ
Dec 23, 2024 05:30 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ.കരുണാകരനെ ഓർമ്മിക്കുമെന്ന് കെ.മുരളീധരൻ.

എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ.കരുണാകരനെന്ന് കെ.മുരളീധരൻ അനുസ്മരിച്ചു.

കെ.കരുണാകരൻ സ്റ്റഡി സെൻ്റർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.കരുണാകരൻ ജീവിച്ചിരുന്നപ്പോൾ പച്ച തൊടാതിരുന്ന ചില ശക്തികൾ നഗര ഭരണം പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് പരാജയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതാണ് കെ. കരുണാകരനോട് ചെയ്യാവുന്ന ആദരവ്.

മോഷണം നടത്തിയവരെ കണ്ടു പിടിക്കാൻ ഏറ്റവും നല്ല മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതു പോലുള്ള തമാശയാണ് വോട്ടിന് വേണ്ടി പൂരം കലക്കിയവരെ കണ്ടെത്താനുള്ള ചുമതല നൽകിയതിലൂടെ കണ്ടത്.

പൂരം കലക്കിയവരെ വെള്ളപൂശുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കു പിന്നിൽ രണ്ട് കക്ഷികൾ തമ്മിലുള്ള അന്തർധാരയാണ്.

മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ ചന്ദ്രഹാസം മുഴക്കിയ പാർട്ടിക്കാർ തന്നെ ഇപ്പോൾ മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച് പാർട്ടി സമ്മേളനത്തിൽ കുറ്റപ്പെടുത്തുന്നു.

കോൺഗ്രസിൽ തലമുറമാറ്റമല്ല വേണ്ടത് മറിച്ച് കഷ്ടപ്പെട്ട് പാർട്ടിക്കു വേണ്ടി അദ്ധ്വാനിക്കുകയും മർദ്ദനവും കേസ്സും നേരിട്ടവർക്ക് അംഗീകരം നൽകുകയാണ് വേണ്ടത്.

2026 ജൂലായ് 5 ന് കെ. കരുണാകരൻ്റെ പേരിലുള്ള സ്മാരക മന്ദിരം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും കെ.മുരളീധരൻ പറഞ്ഞു.

#People #remember #KKarunakaran #soon #say #Nedumbasseryairport #KMuraleedharan

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories